മധ്യപ്രദേശിൽ ചാക്കിട്ട് പിടിത്തം തുടങ്ങി; എട്ട് എംഎൽഎമാർ റിസോർട്ടിൽ, സർക്കാർ പ്രതിസന്ധിയിൽ

മധ്യപ്രദേശിൽ കോൺഗ്രസ് സർക്കാരിനെ പ്രതിസന്ധിയിലാക്കി എട്ട് എംഎൽഎമാർ ഗുഡ്ഗാവിലെ റിസോർട്ടിലേക്ക് കടന്നു. കോൺഗ്രസിന്റെ നാല് എംഎൽഎമാരും നാല് സ്വതന്ത്രരുമാണ് റിസോർട്ടിലെത്തിയത്. ഗുഡ്ഗാവിലെ ഐടിസി മനേസർ ഹോട്ടലിലാണ് എംഎൽഎമാരുള്ളത്.
 
എംഎൽഎമാരെ ബിജെപിക്ക് പണം നൽകി വാങ്ങാൻ ശ്രമിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാടകീയ നീക്കം. ബിജെപി നേതാവ് നരോട്ടം മിശ്രയാണ് എംഎൽഎമാരെ റിസോർട്ടിൽ തടഞ്ഞുവെച്ചിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു

230 അംഗങ്ങളുള്ള നിയമസഭയിൽ കോൺഗ്രസിന് 114 പേരും ബിജെപിക്ക് 107 പേരുമാണുള്ളത്. ബി എസ് പിക്ക് രണ്ടും എസ് പിയുടെ ഒരു എംഎൽഎയും നാല് സ്വതന്ത്രൻമാരുടെയും അടക്കം ഏഴ് പേരുടെ പിന്തുണയിലാണ് കോൺഗ്രസ് സർക്കാരുണ്ടാക്കിയിരിക്കുന്നത്.