സംസ്ഥാനത്ത് പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വടക്കൻ ജില്ലകളിൽ മഴയും കാറ്റും ശക്തമാകും

മഹാ ചുഴലിക്കാറ്റിനെ തുടർന്ന് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലായിരുന്ന ഓറഞ്ച് അലർട്ട് ആറ് ജില്ലകളിലേക്ക് കൂടി
 

മഹാ ചുഴലിക്കാറ്റിനെ തുടർന്ന് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നേരത്തെ നാല് ജില്ലകളിലായിരുന്ന ഓറഞ്ച് അലർട്ട് ആറ് ജില്ലകളിലേക്ക് കൂടി പ്രഖ്യാപിക്കുകയായിരുന്നു

അലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും

ഇന്നുച്ചയ്ക്ക് മുമ്പായി മഹാ ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തിയാർജിച്ച് അതിശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്‌