ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ല; അജിത് പവാറിനെ തള്ളി ശരദ് പവാർ

അജിത് പവാറിന്റെ പ്രസ്താവനയെ തള്ളി എൻ സി പി അധ്യക്ഷൻ ശരദ് പവാർ രംഗത്ത്. ബിജെപിയുമായി സഖ്യം രൂപീകരിക്കുകയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരദ് പവാർ ട്വീറ്റ്
 

അജിത് പവാറിന്റെ പ്രസ്താവനയെ തള്ളി എൻ സി പി അധ്യക്ഷൻ ശരദ് പവാർ രംഗത്ത്. ബിജെപിയുമായി സഖ്യം രൂപീകരിക്കുകയെന്ന ചോദ്യം പോലും ഉയരുന്നില്ലെന്ന് ശരദ് പവാർ ട്വീറ്റ് ചെയ്തു. കോൺഗ്രസും ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ എൻ സി പി ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതാണെന്നും അജിത് പവാർ പറഞ്ഞു

താനിപ്പോഴും എൻ സി പിയിലാണെന്നും ശരദ് പവാറാണ് തന്റെ നേതാവെന്നും നേരത്തെ അജിത് പവാർ ട്വീറ്റ് ചെയ്തിരുന്നു. മഹാരാഷ്ട്രയിൽ സുസ്ഥിര സർക്കാർ രൂപീകരിക്കാൻ ബിജെപി എൻ സിപി സഖ്യത്തിന് മാത്രമേ സാധിക്കുവെന്നും അജിത് പവാർ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ശരദ് പവാറിന്റെ ട്വീറ്റ്

അജിത് പവാറിന്റെ പ്രസ്താവന തെറ്റാണ്. ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും ആശയക്കുഴപ്പവും സൃഷ്ടിക്കാനിണിതെന്നും ശരദ് പവാർ പറഞ്ഞു