അജിത് പവാറിനൊപ്പം പോയെന്ന് കരുതിയ ധനഞ്ജയ് മുണ്ടെ ശരദ് പവാറിനൊപ്പം തിരിച്ചെത്തി; മുംബൈയിൽ നിർണായക നീക്കങ്ങൾ

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ എൻ സി പി അധ്യക്ഷൻ ശരദ് പവാറിന് ആശ്വാസം നൽകുന്ന വാർത്ത. മുതിർന്ന നേതാവ് ധനഞ്ജയ് മുണ്ടെ എംഎൽഎ വൈ ബി ചവാൻ
 

മഹാരാഷ്ട്രയിലെ അപ്രതീക്ഷിത നീക്കങ്ങളിൽ എൻ സി പി അധ്യക്ഷൻ ശരദ് പവാറിന് ആശ്വാസം നൽകുന്ന വാർത്ത. മുതിർന്ന നേതാവ് ധനഞ്ജയ് മുണ്ടെ എംഎൽഎ വൈ ബി ചവാൻ സെന്ററിലെത്തി ശരദ് പവാറിനെ കണ്ടു. അജിത് പവാറിനൊപ്പം ബിജെപി ക്യാമ്പിലേക്ക് പോയെന്ന് സംശയിച്ചിരുന്ന നേതാവാണ് ധനഞ്ജയ് മുണ്ടെ

ശരദ് പവാറിനെ സംബന്ധിച്ച് വലിയ ആശ്വാസം നൽകുന്നതാണിത്. എൻ സി പിക്കുള്ളിൽ ധനഞ്ജയ് മുണ്ടെക്ക് വലിയ സ്വാധീനമുണ്ട്. അജിത് പവാറിനൊപ്പം ചേർന്ന് എംഎൽഎമാരെ കൂറുമാറ്റിക്കാൻ ധനഞ്ജയ് മുണ്ടെയും ഉണ്ടെന്നായിരുന്നു രാവിലെ എൻ സി പി നേതൃത്വത്തിനുണ്ടായിരുന്ന ആശങ്കകൾ

അതേസമയം അജിത് പവാറിനെയും തിരികെ എത്തിക്കാനുള്ള നീക്കം ശരദ് പവാർ ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെ അതേ പദവി വാഗ്ദാനം ചെയ്ത് തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. നേരത്തെ ശിവസേനയുമായി ഉണ്ടാക്കിയ ധാരണാപ്രകാരം എൻ സി പിക്ക് ഉപമുഖ്യമന്ത്രി പദം ലഭിച്ചിരുന്നു. ഈ സ്ഥാനം സുപ്രിയെ സുലെക്ക് നൽകാനായിരുന്നു ശരദ് പവാറിന്റെ നീക്കം. ഇതാണ് അജിതിനെ ചൊടിപ്പിച്ചതും മറുകണ്ടം ചാടിയതും.