മഹാരാഷ്ട്രയിൽ ശിവസേന-ബിജെപി തർക്കം തീരുന്നില്ല; ഇരുപാർട്ടികളും ഗവർണറെ വെവ്വേറെ കാണും

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നു. ഇതിനിടെ രണ്ട് പാർട്ടികളും ഗവർണറെ വേറെ വേറെ കാണാൻ തീരുമാനമായിട്ടുണ്ട്. പത്തരയോടെ ശിവസേന
 

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കം രൂക്ഷമായി തുടരുന്നു. ഇതിനിടെ രണ്ട് പാർട്ടികളും ഗവർണറെ വേറെ വേറെ കാണാൻ തീരുമാനമായിട്ടുണ്ട്. പത്തരയോടെ ശിവസേന നേതാക്കൾ ഗവർണർ ഭഗത് സിംഗ് കോശ്യാരിയെ കാണാനെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിൽ ബിജെപി നേതാക്കളും അൽപസമയത്തിനകം ഗവർണറെ കാണും. ദിപാവലി അശംസകൾ അറിയിക്കാനാണ് ഗവർണറെ കാണുന്നതെന്നാണ് രണ്ട് പാർട്ടികളും അറിയിച്ചിരിക്കുന്നത്.

ആദ്യത്തെ രണ്ടര വർഷം മുഖ്യമന്ത്രി പദം തങ്ങൾക്ക് തന്നെ വേണമെന്ന വാശി ശിവസേന വിട്ടിട്ടില്ല. തെരഞ്ഞെടുപ്പിന് മുമ്പ് 50:50 എന്ന കരാർ അമിത് ഷാ ഉറപ്പ് നൽകിയെന്നാണ് ശിവസേന പറയുന്നത്. മുഖ്യമന്ത്രി പദമടക്കം ഭരണസംവിധാനത്തിൽ അമ്പത് ശതമാനം തങ്ങൾക്ക് അവകാശപ്പെട്ടതാണെന്നും ശിവസേന പറയുന്നു

ബിജെപിയുമായി ശിവസേന തെറ്റിയാൽ സർക്കാരുണ്ടാക്കാൻ സഹായിക്കാമെന്ന നിലപാട് കോൺഗ്രസിനുമുണ്ട്. എന്നാൽ സഖ്യകക്ഷിയായ എൻ സി പി ഇതിനെ ആദ്യമേ എതിർക്കുന്നു.