കാശ്മീർ അതിർത്തിയിൽ പാക് ഷെല്ലാക്രമണം; മലയാളി ജവാന് വീരമൃത്യു

ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ നടന്ന
 

ഇന്ത്യ-പാക് അതിർത്തിയിലുണ്ടായ ഷെല്ലാക്രമണത്തിൽ മലയാളി സൈനികന് വീരമൃത്യു. കൊല്ലം അഞ്ചൽ വയലാ ആഷാ ഭവനിൽ അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ജമ്മു കാശ്മീരിലെ അതിർത്തിപ്രദേശമായ സുന്ദർബെനിയിൽ നടന്ന പാക് ഷെല്ലാക്രമണത്തിൽ ആണ് മരണം സംഭവിച്ചത്.

ഈ മാസം 25ന് അവധിക്കായി നാട്ടിലെത്താൻ ഇരിക്കെയാണ് കൊല്ലപ്പെടുന്നത്. പാക് ആക്രമണത്തിന് ഇന്ത്യ ശക്തമായ മറുപടി നൽകിയതായി ഇന്ത്യൻ സേന അറിയിച്ചു. പാക്കിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു മേജറിനും മൂന്ന് സൈനികർക്കും പരുക്കേറ്റുവെന്നാണ് ഇന്നലെ സൈന്യം അറിയിച്ചത്. ഇതിൽ ഒരാളായിരുന്നു അനീഷ്. മറ്റുള്ളവർ ചികിത്സയിൽ തുടരുകയാണ്. എമിലിയാണ് അനീഷിന്റെ ഭാര്യ. ഹന്ന ഏകമകളാണ്.