മഞ്ചേശ്വരത്ത് ജയമുറപ്പിച്ച് യുഡിഎഫ്; ലീഡ് നില നാലായിരം കടന്നു; കോന്നിയിൽ എൽ ഡി എഫ് മുന്നേറ്റം

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി ഏതാണ്ട് വിജയമുറപ്പിച്ച നിലയിലാണ്. എം സി കമറുദ്ദീൻ ക്രമേണ ലീഡ് ഉയർത്തുന്നതാണ് കാണുന്നത്. നിലവിൽ
 

അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു. മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാർഥി ഏതാണ്ട് വിജയമുറപ്പിച്ച നിലയിലാണ്. എം സി കമറുദ്ദീൻ ക്രമേണ ലീഡ് ഉയർത്തുന്നതാണ് കാണുന്നത്. നിലവിൽ 4802 വോട്ടിന്റെ ലീഡാണ് യുഡിഎഫ് സ്ഥാനാർഥിക്ക് മണ്ഡലത്തിലുള്ളത്.

ഇനി എണ്ണാനുള്ളതും യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പഞ്ചായത്തിലെ വോട്ടുകളാണ്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് ബിജെപി തന്നെയാണ്. എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മൂന്നാം സ്ഥാനത്താണ്.

വട്ടിയൂർക്കാവിൽ എൽ ഡി എഫ് സ്ഥാനാർഥി വി കെ പ്രശാന്ത് 2658 വോട്ടുകൾക്ക് മുന്നിലാണ്. കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർഥി കെ യു ജനീഷ്‌കുമാർ 4851 വോട്ടുകൾക്ക് മുന്നിലാണ്. അരൂരിൽ യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ ലീഡ് 1511 ആയി ഉയർന്നു. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർഥി ടി ജെ വിനോദിന്റെ ലീദ് 1988 ആണ്