മൻസൂർ വധം: രതീഷ് കൂലോത്തിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റതായി റിപ്പോർട്ട്, ദുരൂഹത

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രതീഷിന്റെ ആന്തരികാവയങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പോലീസ് വിശദമായ അന്വേഷണം
 

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മൻസൂർ വധക്കേസിലെ രണ്ടാംപ്രതി രതീഷ് കൂലോത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രതീഷിന്റെ ആന്തരികാവയങ്ങൾക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ പോലീസ് വിശദമായ അന്വേഷണം നടത്തും. രതീഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നേരത്തെ കെ സുധാകരൻ ആരോപിച്ചിരുന്നു

തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. മൻസൂർ വധക്കേസ് നാളെ സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഇസ്മായിൽ കേസ് ഡയറി പുതിയ അന്വേഷണ സംഘത്തിന് കൈമാറും.

നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത്, അനീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.