കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ ആയുധധാരികളായ മാവോയിസ്റ്റുകളുടെ പ്രകടനം

കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ ആയുധധാരികളായ മാവോയിസ്റ്റുകളുടെ പ്രകടനം. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് ടൗണിൽ പ്രകടനം നടത്തിയത്. ടൗണിൽ
 

കണ്ണൂർ കൊട്ടിയൂർ അമ്പായത്തോട് ടൗണിൽ ആയുധധാരികളായ മാവോയിസ്റ്റുകളുടെ പ്രകടനം. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം. സ്ത്രീ ഉൾപ്പെടെയുള്ള നാലംഗ സംഘമാണ് ടൗണിൽ പ്രകടനം നടത്തിയത്.

ടൗണിൽ പോസ്റ്ററുകൾ പതിക്കുകയും ലഘുലേഖകൾ വിതരണം ചെയ്തതിനും ശേഷം ഇവർ വനത്തിലേക്ക് തന്നെ തിരിച്ചു പോകുകയായിരുന്നു. കൊട്ടിയൂർ വന്യജീവി സങ്കേതം വഴിയാണ് ഇവർ ടൗണിലെത്തിയത്.

ഓവറേഷൻ സമാധാിനെ പരാജയപ്പെടുത്തുക, ജനുവരി 31 ഭാരത ബന്ദ് വിജയിപ്പിക്കുക എന്നെഴുതിയ ബാനറുകളും ഇവർ ഉയർത്തിയിട്ടുണ്ട്. സിപിഐ(മാവോയിസ്റ്റ്) എന്ന പേരിലാണ് പോസ്റ്ററുകളും ബാനറുകളും

ബ്രാഹ്മണ ഹിന്ദുസ്റ്റുകൾക്ക് അധികാരമുറപ്പിക്കാൻ സമാധാനപരമായ പാതയൊരുക്കുകയെന്ന സൈനിക ദൗത്യമാണ് ഓപറേഷൻ സമാധാൻ എന്ന സൈനിക കടന്നാക്രമണത്തിലൂടെ മോദി നടപ്പാക്കുന്നത്. അട്ടപ്പാടിയിൽ ചിതറിയ രക്തത്തിന് പകരം വീട്ടുക. ഈ രക്തത്തിന് കണക്ക് പറയേണ്ടവർ മോദ-പിണറായി കൂട്ടുകെട്ടാണ് എന്നും പോസ്റ്ററിൽ പറയുന്നു