മരടിലെ ഫ്‌ളാറ്റുകളിൽ അവശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് പൊളിക്കും; നിയന്ത്രിത സ്‌ഫോടനങ്ങൾ 11 മണിക്കും 2 മണിക്കും

സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് പൊളിക്കേണ്ട മരടിലെ ഫ്ളാറ്റുകളിൽ അവശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് തകർക്കും. ഇന്നലെ രണ്ട് ഫ്ളാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിൽ തകർത്തിരുന്നു. ജെയിൻ കോറൽകോവ്, ഗോൾഡൻ
 

സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് പൊളിക്കേണ്ട മരടിലെ ഫ്‌ളാറ്റുകളിൽ അവശേഷിക്കുന്ന രണ്ടെണ്ണം ഇന്ന് തകർക്കും. ഇന്നലെ രണ്ട് ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിൽ തകർത്തിരുന്നു.

ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം എന്നീ ഫ്‌ളാറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. ഇതിൽ ജെയിൻ കോറൽകോവ് രാവിലെ 11 മണിക്കും ഗോൾഡൻ കായലോരം ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് പൊളിക്കുക.

ഇന്നലെ മേഖലയിൽ സ്വീകരിച്ച അതേ സുരക്ഷാ ക്രമീകരണങ്ങൾ ഇന്നും സജ്ജീകരിക്കും. ഇന്ന് പൊളിക്കേണ്ട രണ്ട് ഫ്‌ളാറ്റുകളും കാര്യമായ ജനവാസ കേന്ദ്രത്തിൽ അല്ലാത്തതിനാൽ വെല്ലുവിളികൾ കുറവാണ്.

ഫ്‌ളാറ്റുകൾ സ്ഥിതി ചെയ്യുന്ന മേഖലയിൽ രാവിലെ എട്ട് മണി മുതൽ വൈകുന്നേരം നാല് മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തും.