മരടിലെ ഫ്‌ളാറ്റുകൾ ഒഴിയാൻ സമയം രാത്രി 12 മണി വരെ; വിട്ടുവീഴ്ചയില്ലെന്ന് ജില്ലാ ഭരണകൂടം

മരടിലെ ഫ്ളാറ്റുകളിൽ നിന്നൊഴിയാനുള്ള സമയപരിധി ഇന്ന് രാത്രി 12 മണി വരെയാക്കി. സബ് കലക്ടർ സ്നേഹിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു സമയപരിധി
 

മരടിലെ ഫ്‌ളാറ്റുകളിൽ നിന്നൊഴിയാനുള്ള സമയപരിധി ഇന്ന് രാത്രി 12 മണി വരെയാക്കി. സബ് കലക്ടർ സ്‌നേഹിൽകുമാറാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ വൈകുന്നേരം അഞ്ച് മണി വരെയായിരുന്നു സമയപരിധി നൽകിയിരുന്നത്. ഇന്ന് രാത്രി 12 മണിയോടെ വൈദ്യുതി-ജലവിതരണം റദ്ദാക്കും.

മൂന്നാം തീയതിയെന്ന അവസാന തീയതിയിൽ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. ഫ്‌ളാറ്റുടമകൾ സ്വമേധയാ ഒഴിഞ്ഞു പോകാൻ തയ്യാറല്ലെങ്കിൽ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർ ചർച്ച നടത്തുകയാണ്. എ സി പി അടക്കമുള്ളവർ സ്ഥിതിഗതികൾ വിലയിരുത്തുന്നതായി മരടിലെത്തിയിരുന്നു

ജില്ലാ കലക്ടറും വൈകുന്നേരം ഫ്‌ളാറ്റുകളിലെത്തും. ജില്ലാ ഭരണകൂടം നിലപാട് വ്യക്തമാക്കിയതോടെ കൂടുതൽ പേർ ഫ്‌ളാറ്റുകളിൽ നിന്ന് ഒഴിഞ്ഞു പോയ്‌ക്കൊണ്ടിരിക്കുകയാണ്.