മാവിലേക്കര സ്‌കൂളിൽ ക്രിക്കറ്റ് കളിക്കിടെ തെറിച്ചുപോയ ബാറ്റ് തലയിൽ വീണ് വിദ്യാർഥി മരിച്ചു

മാവേലിക്കരയിൽ ക്രിക്കറ്റ് കളിക്കിടെ തെറിച്ചുപോയ ബാറ്റ് തലയുടെ പിന്നിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത്(11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ.
 

മാവേലിക്കരയിൽ ക്രിക്കറ്റ് കളിക്കിടെ തെറിച്ചുപോയ ബാറ്റ് തലയുടെ പിന്നിൽ ഇടിച്ച് വിദ്യാർഥി മരിച്ചു. ചാരുമ്മൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത്(11) ആണ് മരിച്ചത്. മാവേലിക്കര ചുനക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം

ആറാം ക്ലാസ് വിദ്യാർഥിയാണ് നവനീത്. ഭക്ഷണം കഴിച്ചതിന് ശേഷം കൈ കഴുകാൻ പൈപ്പിന് സമീപത്തേക്ക് നടക്കുന്നതിനിടെയാണ് തലക്ക് പിന്നിൽ തെറിച്ചുവന്ന ബാറ്റ് കൊണ്ടത്. മൈതാനത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന കുട്ടികളുടെ കൈയ്യിൽ നിന്നും അബദ്ധത്തിൽ ബാറ്റ് തെറിച്ചുപോകുകയായിരുന്നു

തലയ്ക്ക് പിന്നിൽ ബാറ്റുകൊണ്ടുള്ള ക്ഷതമേറ്റ കുട്ടി ബോധരഹിതനായി വീണു. സഹപാഠികളും അധ്യാപകരും ചേർന്ന് കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ നില ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്.