യുപിയിൽ കാൽനടയായി യാത്ര ചെയ്ത കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ബസ് പാഞ്ഞുകയറി; ആറ് മരണം
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ബസ് പാഞ്ഞുകയറി ആറ് പേർ മരിച്ചു. ബീഹാറിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് മേലാണ് ബസ് പാഞ്ഞുകയറിയത്. മരിച്ചവരെ
May 14, 2020, 08:31 IST
ഉത്തർപ്രദേശിലെ മുസഫർ നഗറിൽ കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ബസ് പാഞ്ഞുകയറി ആറ് പേർ മരിച്ചു. ബീഹാറിലേക്ക് കാൽനടയായി യാത്ര ചെയ്യുകയായിരുന്ന തൊഴിലാളികൾക്ക് മേലാണ് ബസ് പാഞ്ഞുകയറിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല
പഞ്ചാബിൽ നിന്നും ബീഹാറിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. മുസഫർ നഗർ-സഹ് രൻപൂർ ഹൈവേയിൽ ഗലൗലി ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.
ലോക്ക് ഡൗണിനെ തുടർന്ന് കാൽനടയായി യാത്ര ചെയ്ത് സ്വദേശത്തേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികൾ അപകടത്തിൽ മരിക്കുന്നത് തുടർ സംഭവങ്ങളാകുകയാണ്. കഴിഞ്ഞ ദിവസം യുപിയിൽ തന്നെ രണ്ട് പേർ കാർ ഇടിച്ച് മരിച്ചിരുന്നു. മഹാരാഷ്ട്രയിൽ റെയിൽ പാളത്തിലൂടെ കാൽനടയായി യാത്ര ചെയ്ത 16 കുടിയേറ്റ തൊഴിലാളികളും ചരക്കുവണ്ടിയിട്ട് മരിച്ചിരുന്നു.