ഉത്തർപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ച് 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു

ഉത്തർപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഔരയ ജില്ലയിൽ വെച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. മുപ്പതോളം
 

ഉത്തർപ്രദേശിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 കുടിയേറ്റ തൊഴിലാളികൾ മരിച്ചു. ഔരയ ജില്ലയിൽ വെച്ചാണ് അപകടമുണ്ടായത്. രാജസ്ഥാനിൽ നിന്ന് സ്വദേശങ്ങളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

മുപ്പതോളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ലോക്ക് ഡൗണിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ മറ്റ് മാർഗങ്ങളില്ലാതെ കുടുങ്ങിയവർ ട്രക്കിനെ ആശ്രയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും കുടിയേറ്റ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു

ഉത്തർപ്രദേശിൽ ഇത്തരത്തിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത്. മഹാരാഷ്ട്രയിൽ ട്രെയിൻ ഇടിച്ച് 16 തൊഴിലാളികൾ മരിച്ചതും ഇതേ മാസമാണ്. ലോക്ക് ഡൗണിനിടെ നാട്ടിലേക്ക് മടങ്ങുന്നതിനിടെ വിവിധ അപകടങ്ങളിൽ പെട്ട് നൂറോളം തൊഴിലാളികളാണ് ഇതിനോടകം മരിച്ചത്.