ഈരാറ്റുപേട്ടയിൽ സംഘടിക്കാൻ ഇതര സംസ്ഥാന തൊഴിലാളികളുടെ ശ്രമം; തടഞ്ഞ് പൊലീസ്

ഈരാറ്റുപേട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. നഗരത്തിലെ കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന നാൽപ്പതിലധികം തൊഴിലാളികളാണ് ഒത്തു ചേർന്നത്. പൊലീസ് ലാത്തി വീശിയതോടെ ഇവർ
 

ഈരാറ്റുപേട്ടയിൽ ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. നഗരത്തിലെ കെട്ടിടങ്ങളിൽ വാടകയ്ക്ക് താമസിക്കുന്ന നാൽപ്പതിലധികം തൊഴിലാളികളാണ് ഒത്തു ചേർന്നത്.

പൊലീസ് ലാത്തി വീശിയതോടെ ഇവർ പിരിഞ്ഞു പോയി. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗണിനിടെയാണ് തൊഴിലാളികൾ സംഘടിക്കാൻ നീക്കം നടത്തിയത്. അവശ്യ സർവീസുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

ലോക്ക് ഡൗണിനിടെ മുൻപും ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിക്കാൻ ശ്രമിച്ചിരുന്നു. കോട്ടയം പായിപ്പാട് ഇതര സംസ്ഥാന തൊഴിലാളികൾ സംഘടിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.