സുകുമാരൻ നായരല്ല ആര് ശ്രമിച്ചാലും കേരള ജനത തെറ്റിദ്ധരിക്കപ്പെടില്ലെന്ന് മന്ത്രി എ കെ ബാലൻ

സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ ജി സുകുമാരൻ നായരല്ല ആര് ശ്രമിച്ചാലും കേരള ജനത തെറ്റിദ്ധരിക്കപ്പെടില്ലെന്ന് മന്ത്രി എ കെ ബാലൻ. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണത്തിനായി ശ്രമിച്ചത്
 

സാമ്പത്തിക സംവരണത്തിന്റെ കാര്യത്തിൽ ജി സുകുമാരൻ നായരല്ല ആര് ശ്രമിച്ചാലും കേരള ജനത തെറ്റിദ്ധരിക്കപ്പെടില്ലെന്ന് മന്ത്രി എ കെ ബാലൻ. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവർക്ക് സംവരണത്തിനായി ശ്രമിച്ചത് എൽ ഡി എഫാണ്. പാവപ്പെട്ട നായൻമാർക്ക് ഇക്കാര്യമെല്ലാം അറിയാമെന്നും മന്ത്രി പറഞ്ഞു

എൻ എസ് എസിലെ പാവപ്പെട്ടവർ എൽ ഡി എഫിനൊപ്പം നിൽക്കും. എൻ എസ് എസിന്റെ ഇപ്പോഴത്തെ നിലപാടിൽ ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമല പ്രശ്‌നത്തിൽ സർക്കാരിനെ വിമർശിച്ച് എൻ എസ് എസ് നേതാവ് സുകുമാരൻ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിശ്വാസികളെ വഞ്ചിച്ചു എന്നാണ് സുകുമാരൻ നായർ പറഞ്ഞത്.