വെടിയുണ്ടകൾ കാണാതായ കേസിൽ മന്ത്രിയുടെ ഗൺമാനും പ്രതി; 10 മാസം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം ഇഴയുന്നു

തിരുവനന്തപുരം സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ നഷ്ടമായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനും പ്രതി. 11 പോലീസുകാരെ പ്രതി ചേർത്ത് പേരൂർക്കട പോലീസ് പത്ത്
 

തിരുവനന്തപുരം സായുധ സേനാ ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ നഷ്ടമായ കേസിൽ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാനും പ്രതി. 11 പോലീസുകാരെ പ്രതി ചേർത്ത് പേരൂർക്കട പോലീസ് പത്ത് മാസം മുമ്പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും ഇഴഞ്ഞു നീങ്ങുകയാണ്. 1996 മുതൽ 2018 വരെയുള്ള കാലയളവിൽ എസ് എ പി ക്യാമ്പിൽ നിന്ന് വെടിയുണ്ടകൾ കാണാതായെന്ന മുൻ കമാൻഡന്റ് സേവ്യറിന്റെ പരാതിയിലാണ് കേസ്

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗൺമാൻ സനിൽ കുമാർ കേസിൽ മൂന്നാം പ്രതിയാണ്. എസ് എ പി ക്യാമ്പിലെ ഹവിൽദാറായിരുന്ന സനിൽകുമാറിനായിരുന്നു വെടിക്കോപ്പുകളുടെ നിരീക്ഷണ ചുമതലയുണ്ടായിരുന്നത്.

അതീവ സുരക്ഷയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്യേണ്ടിയിരുന്ന എ കെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രത കുറവുണ്ടായെന്നും കണ്ടെത്തിയിരുന്നു. പോലീസ് കേസെടുത്തതിന് പിന്നാലെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സി എ ജി റിപ്പോർട്ടിന് പിന്നാലെയാണ് ഇപ്പോൾ അന്വേഷണം വേഗത്തിലായിരിക്കുന്നത്.