ലോകായുക്ത ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന് കെ ടി ജലീൽ; ഹർജി ഹൈക്കോടതി നാളെ പരിഗണിക്കും

ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി. ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. അവധിക്കാല ഡിവിഷൻ ബഞ്ച് നാളെ
 

ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത ഉത്തരവിനെതിരെ മന്ത്രി കെ ടി ജലീൽ ഹൈക്കോടതിയിൽ ഹർജി നൽകി. ലോകായുക്ത ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹർജി. അവധിക്കാല ഡിവിഷൻ ബഞ്ച് നാളെ ഹർജി പരിഗണിക്കും

കെടി ജലീൽ സ്വജനപക്ഷപാതം കാണിച്ചുവെന്നും സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ലോകായുക്ത കണ്ടെത്തിയിരുന്നു. ജലീലിനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ ഉത്തരവാണ് ജലീൽ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.

ലോകായുക്ത ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. മന്ത്രിസ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കാനുള്ള ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നും ജലീൽ വാദിക്കുന്നു.