ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അധ്യായം തുറന്നു: പ്രധാനമന്ത്രി

ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അധ്യായം തുറക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി ചെന്നൈ മഹാബലിപുരത്ത് നടന്ന ഉച്ചകോടിക്ക് ശേഷമാണ്
 

ഇന്ത്യയും ചൈനയും തമ്മിലുള്ള പരസ്പര സഹകരണത്തിന്റെ പുതിയ അധ്യായം തുറക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി ചെന്നൈ മഹാബലിപുരത്ത് നടന്ന ഉച്ചകോടിക്ക് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇന്നലെ മുതൽ അഞ്ചര മണിക്കൂറോളം സമയം മോദിയും ജിൻപിങും തമ്മിൽ വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയിരുന്നു

നിക്ഷേപവും വ്യാപാരവുമായ ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൽ ഉന്നതതല സംവിധാനം രൂപീകരിക്കാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചു. ഉച്ചകോടി ഏറെ ഗുണകരമായിരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് കെ ഗോഖലെ പ്രതികരിച്ചു.

ഉച്ചകോടിക്ക് ശേഷം ജിൻപിങ് വിമാനമാർഗം നേപ്പാളിലേക്ക് തിരിച്ചു. അടുത്ത ഉച്ചകോടിക്കായി മോദിയെ അദ്ദേഹം ചൈനയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മോദി ഈ ക്ഷണം സ്വീകരിച്ചതായും അറിയിച്ചു.