മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി; റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു

വായ്പാ തിരിച്ചടവുകൾക്കുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് മെയ് 31 വരെ
 

വായ്പാ തിരിച്ചടവുകൾക്കുള്ള മൊറട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടി. റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസാണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് മെയ് 31 വരെ നാലാം ഘട്ട ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം

മൂന്ന് മാസത്തേക്ക് കൂടി വായ്പാ തിരിച്ചടവ് നീട്ടി വെക്കുന്നതോടെ ഓഗസ്റ്റ് 31 വരെ ഇതിന്റെ ആനൂകൂല്യം ലഭിക്കും. നേരത്തെ മാർച്ച് ഒന്ന് മുതൽ മെയ് 31 വരെ മൂന്ന് മാസത്തേക്കാണ് മൊറട്ടോറിയം പ്രഖ്യാപിച്ചത്.

പണലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ റിപ്പോ നിരക്കിൽ 0.40 ശതമാനം കുറവു വരുത്തി. ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി. റിവേഴ്‌സ് റിപ്പോ നിരക്ക് 3.75 ശതമാനത്തിൽ നിന്നും 3.35 ശതമാനമായി കുറച്ചു.