പാർലമെന്റ് വളപ്പിൽ എംപിമാരുടെ സമരം തുടരുന്നു; രാത്രിയിലും ഗാന്ധി പ്രതിമക്ക് സമീപത്ത്

വിവാദമായ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് സസ്പെൻഷൻ ചെയ്ത നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ എംപിമാർ നടത്തുന്ന അനിശ്ചിതകാല ധർണ തുടരുന്നു. ഗാന്ധി പ്രതിമക്ക് സമീപം രാത്രിയിലും എംപിമാർ പ്രതിഷേധം
 

വിവാദമായ കാർഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് സസ്‌പെൻഷൻ ചെയ്ത നടപടിക്കെതിരെ പാർലമെന്റ് വളപ്പിൽ എംപിമാർ നടത്തുന്ന അനിശ്ചിതകാല ധർണ തുടരുന്നു. ഗാന്ധി പ്രതിമക്ക് സമീപം രാത്രിയിലും എംപിമാർ പ്രതിഷേധം തുടർന്നു

ബില്ല് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് രാഷ്ട്രപതിയെ കാണുന്നുണ്ട്. സിപിഎം അംഗങ്ങളായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂൽ അംഗങ്ങളായ ഡെറിക് ഒബ്രിയാൻ, ഡോല സെൻ, എഎപി അംഗമായ സഞ്ജയ് സിംഗ്, കോൺഗ്രസ് എംപിമാരായ രാജീവ് സതവ്, റിപുൻ ബോറ, സയ്യിദ് നസീർ എന്നിവരാണ് ഗാന്ധി പ്രതിമക്ക് സമീപം സമരം നടത്തുന്നത്

കാർഷിക ബില്ലിനെതിരെ രാജ്യസഭയിൽ ശബ്ദമുയർത്തിയതിനെ തുടർന്നാണ് എട്ട് അംഗങ്ങളെ സസ്‌പെൻഡ് ചെയ്തത്. ബില്ലിനെതിരെ സെപ്റ്റംബർ 24 മുതൽ കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ്.