ഡൽഹിയിൽ ആംആദ്മി എംഎൽഎക്ക് നേരെ വെടിവെപ്പ്; ഒപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു
ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ പരാജയപ്പെട്ടതിന് പിന്നാലെ ആം ആദ്മി എംഎൽഎ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്രത്തിൽ നിന്നും മടങ്ങുകയായിരുന്ന നരേഷ് യാദവിനും സംഘത്തിനും നേർക്ക്
Feb 12, 2020, 08:33 IST
ഡൽഹി തെരഞ്ഞെടുപ്പിൽ ബിജെപി അമ്പേ പരാജയപ്പെട്ടതിന് പിന്നാലെ ആം ആദ്മി എംഎൽഎ നരേഷ് യാദവിന് നേരെ വധശ്രമം. ക്ഷേത്രത്തിൽ നിന്നും മടങ്ങുകയായിരുന്ന നരേഷ് യാദവിനും സംഘത്തിനും നേർക്ക് വെടിവെപ്പുണ്ടാകുകയായിരുന്നു. സംഭവത്തിൽ നരേഷ് യാദവിനൊപ്പമുണ്ടായിരുന്ന പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടു. മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേറ്റു
മെഹ്റൗലി മണ്ഡലത്തിൽ നിന്നുമുള്ള എംഎൽഎയാണ് നരേഷ്. തെരഞ്ഞെടുപ്പിൽ തകർപ്പൻ ജയം നേടിയതിന് പിന്നാലെയാണ് നരേഷിന് നേർക്ക് അക്രമമുണ്ടായത്. നാല് രൗണ്ട് വെടിവെപ്പാണ് ഉണ്ടായതെന്ന് നരേഷ് യാദവ് മാധ്യമങ്ങളോട് പ്രതികരിച്ചു
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പോലീസ് കൃത്യമായി അന്വേഷണം നടത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു