പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു; ഇന്ത്യയിലെ മുസ്ലീങ്ങൾ എല്ലായ്‌പ്പോഴും ഇന്ത്യൻ പൗരൻമാരായിരിക്കുമെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കുള്ളതാണ് ബില്ലെന്ന് അമിത് ഷാ പറഞ്ഞു. ബിൽ മുസ്ലിങ്ങൾക്കെതിരാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
 

പൗരത്വ ഭേദഗതി ബിൽ ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചു. അയൽ രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങൾക്കുള്ളതാണ് ബില്ലെന്ന് അമിത് ഷാ പറഞ്ഞു. ബിൽ മുസ്ലിങ്ങൾക്കെതിരാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്. ഇന്ത്യയിലെ മുസ്ലീങ്ങൾ എപ്പോഴും ഇന്ത്യയിലെ പൗരൻമാർ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ മുസ്ലീങ്ങളെ ഇന്ത്യൻ പൗരൻമാരായി കണക്കാക്കേണ്ട കാര്യമുണ്ടോയെന്നും അമിത് ഷാ ചോദിച്ചു. ലോകത്തെമ്പാടുമുള്ള മുസ്ലീങ്ങളെ നമുക്ക് ഇന്ത്യൻ പൗരൻമാരാക്കേണ്ടതുണ്ടോ. അങ്ങനെയല്ല രാജ്യം മുന്നോട്ടു പോകേണ്ടത്. മിസോറാമിനെ ബിൽ ബാധിക്കില്ലെന്നും അമിത് ഷാ പറഞ്ഞു

ബില്ലിൽ രാജ്യത്തെ ഒരു മുസ്ലീമും ആശങ്കപ്പെടേണ്ടതില്ല. നിങ്ങളെ ചിലർ ഭയപ്പെടുത്താൻ നോക്കിയാൽ നിങ്ങൾ ഭയപ്പെടരുത്. ന്യൂനപക്ഷങ്ങൾക്ക് എല്ലാ സുരക്ഷയും ലഭിക്കുമെന്നും അമിത് ഷാ പറഞ്ഞു

അൽപ്പ സമയത്തിനകം ബില്ലിൽ ചർച്ചയാരംഭിക്കും. ലോക്‌സഭയിൽ പാസായ ബിൽ രാജ്യസഭ കടക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സഭയിൽ മറ്റ് പാർട്ടികളുടെ പിന്തുണ കൂടിയുണ്ടെങ്കിലെ ബിൽ പാസാകുകയുള്ളു