മുന്നണി മാറ്റത്തിൽ എൻ സി പി ദേശീയ നേതൃത്വത്തിനും ആശയക്കുഴപ്പം; തീരുമാനം വൈകും

മുന്നണി മാറ്റത്തിൽ എൻ സി പിയിൽ വീണ്ടും ആശയക്കുഴപ്പം. പാർട്ടിയിൽ മാണി സി കാപ്പൻ വിഭാഗവും എ കെ ശശീന്ദ്രൻ വിഭാഗവും വിരുദ്ധ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതോടെയാണ്
 

മുന്നണി മാറ്റത്തിൽ എൻ സി പിയിൽ വീണ്ടും ആശയക്കുഴപ്പം. പാർട്ടിയിൽ മാണി സി കാപ്പൻ വിഭാഗവും എ കെ ശശീന്ദ്രൻ വിഭാഗവും വിരുദ്ധ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതോടെയാണ് ദേശീയ നേതൃത്വം ആശയക്കുഴപ്പത്തിലായത്

മുന്നണി മാറണമെന്ന് മാണി വിഭാഗവും ഇടത് മുന്നണിയിൽ തന്നെ തുടരണമെന്ന് ശശീന്ദ്രൻ പക്ഷവും ഉറച്ചുനിൽക്കുകയാണ്. പിളർപ്പ് ഒഴിവാക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് നേതൃത്വം. മുന്നണി വിടുകയാണെങ്കിൽ പാർട്ടി പിളരുകയും ശശീന്ദ്രൻ പക്ഷം എൽഡിഎഫിൽ തുടരുകയും ചെയ്യും

മാണി സി കാപ്പനുമായി പ്രഫുൽ പട്ടേൽ പ്രത്യേക ചർച്ച നടത്തുമെന്നാണ് അറിയുന്നത്. അനുനയിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ശശീന്ദ്രനെ കൂടി ഡൽഹിയിലേക്ക് വിളിപ്പിച്ചുള്ള അനുനയ ശ്രമമാണ് നടക്കുന്നത്. ഇങ്ങനെ വന്നാൽ അന്തിമ തീരുമാനം നാളത്തേക്ക് നീളും