എൻ സി പി പ്രതിപക്ഷത്തിരിക്കും; ബിജെപിയും ശിവസേനയും ചേർന്ന് സർക്കാരുണ്ടാക്കട്ടെയെന്നും പവാർ

സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയിൽ നിലപാട് വ്യക്തമാക്കി എൻ സി പി അധ്യക്ഷൻ ശരദ് പവാർ. ജനങ്ങൾ ശിവസേനക്കും ബിജെപിക്കും അനുകൂലമായാണ് വിധിയെഴുതിയത്. അതിനാൽ എത്രയും പെട്ടെന്ന്
 

സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായ മഹാരാഷ്ട്രയിൽ നിലപാട് വ്യക്തമാക്കി എൻ സി പി അധ്യക്ഷൻ ശരദ് പവാർ. ജനങ്ങൾ ശിവസേനക്കും ബിജെപിക്കും അനുകൂലമായാണ് വിധിയെഴുതിയത്. അതിനാൽ എത്രയും പെട്ടെന്ന് അവർ തന്നെ സർക്കാർ രൂപീകരിക്കണമെന്ന് ശരദ് പവാർ ആവശ്യപ്പെട്ടു

പ്രതിപക്ഷത്തിരിക്കാനാണ് തങ്ങൾക്ക് ലഭിച്ച ജനവിധി. അതിനാൽ എൻ സി പി പ്രതിപക്ഷത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 25 വർഷമായി ശിവസേനയും ബിജെപിയും ഒരുമിച്ചാണുള്ളത്. ഇന്നല്ലെങ്കിൽ നാളെ അവർ ഒരുമിക്കും. ബിജെപിയും ശിവസേനയും ഒന്നിച്ച് സർക്കാരുണ്ടാക്കുക എന്നൊരു സാധ്യത മാത്രമാണ് സംസ്ഥാനത്തുള്ളതെന്നും പവാർ പറഞ്ഞു

ശിവസേനാ നേതാവ് സഞ്ജയ് റാവത്തുമായുള്ള കൂടിക്കാഴ്ചയിൽ രാജ്യസഭാ തെരഞ്ഞെടുപ്പിനെ കുറിച്ചും ചില പ്രശ്‌നങ്ങളെക്കുറിച്ചും മാത്രമാണ് ചർച്ച ചെയ്‌തെന്നും പവാർ പറഞ്ഞു.