വ്യവസായ സംരക്ഷണത്തിന് പുതിയ ബിൽ; ലക്ഷ്യം കേരളത്തെ വ്യവസായ സൗഹൃദമാക്കുക

സംസ്ഥാനത്തെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബിൽ വരുന്നു. വ്യവസായങ്ങൾക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ അടക്കം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ
 

സംസ്ഥാനത്തെ വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനായി പുതിയ ബിൽ വരുന്നു. വ്യവസായങ്ങൾക്ക് തടസ്സം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാനടപടികൾ അടക്കം വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു

വ്യവസായികളുടെ പരാതി പരിഹരിക്കാൻ സംസ്ഥാന, ജില്ലാതല സമിതികളുണ്ടാകും. ഇവരെടുക്കുന്ന തീരുമാനം എല്ലാ വകുപ്പുകൾക്കും അംഗീകരിക്കേണ്ടി വരും. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്നെ ബിൽ അവതരിപ്പിക്കാനാണ് നീക്കം. വിവിധ വകുപ്പുകളെ കുറിച്ചുള്ള പരാതികൾക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു

വ്യവസായ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം വെക്കുന്നത്. പല വകുപ്പുകളിൽ നിന്നായി പല ഘട്ടങ്ങളിലായി അനുമതി കിട്ടുന്നതിൽ കാലതാമസം വരുന്നതായി വ്യവസായികൾ പരാതി ഉന്നയിക്കുന്നുണ്ട്. ഇത് പരിഹരിക്കാനാണ് നീക്കം.

പ്രശ്‌നപരിഹാരത്തിനായാണ് ജില്ലാ, സംസ്ഥാനതല സമിതികൾ രൂപീകരിക്കുന്നത്. സമിതികൾ എടുക്കുന്ന തീരുമാനങ്ങൾ എല്ലാ വകുപ്പുകളും അംഗീകരിക്കണമെന്നാണ് വ്യവസ്ഥ.