പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം തടഞ്ഞ് സുപ്രീം കോടതി; ഇനിയൊരു വിധിയുണ്ടാകുന്നതുവരെ പണി നടത്തരുത്

പുതിയ പാർലമെന്റ് നിർമാണങ്ങൾക്കെതിരായ ഹർജികൾ തീർപ്പാക്കുന്നതുവരെ നിർമാണ ജോലികൾ ആരംഭിക്കരുതെന്ന് സുപ്രീം കോടതി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ഹർജികളാണ് സുപ്രീം കോടതിയുടെ മുന്നിലുള്ളത്
 
ഈ ഹർജികൾ പരിഗണിക്കുന്ന ഘട്ടത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ തത്കാലം ആരംഭിക്കേണ്ടെന്ന് കോടതി നിർദേശിച്ചത്. വിഷയത്തിൽ കടുത്ത അതൃപ്തിയും ജസ്റ്റിസ് ഖാൻവിൽകർ അധ്യക്ഷനായ ബഞ്ച് രേഖപ്പെടുത്തി. മറ്റേതെങ്കിലും വിധത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ കേസുമായി ബന്ധപ്പെട്ട് ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നടത്തരുതെന്നും കോടതി നിർദേശിച്ചു

കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുത്. അതേസമയം കടലാസ് ജോലികൾ തുടരാൻ കേന്ദ്രത്തിന് കോടതി അനുവാദം നൽകി. ഡിസംബർ 10ന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിനും അനുമതി നൽകിയിട്ടുണ്ട്. പദ്ധതിക്ക് സ്റ്റേ ഏർപ്പെടുത്തിയിട്ടില്ലെന്നതിന് അർഥം ഇതുമായി മുന്നോട്ടു പോകാനാകുമെന്നല്ല എന്നും സോളിസിറ്റർ ജനറലിനോട് കോടതി പറഞ്ഞു

ത്രികോണാകൃതിയിലാണ് പുതിയ പാർലമെന്റ് മന്ദിരം വരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസും വസതിയുമെല്ലാം അതിനടുത്ത് തന്നെ ഉൾപ്പെടുന്നതാണ് സെൻട്രൽ വിസ്ത പദ്ധതി. 20,000 കോടി രൂപയുടേതാണ് പദ്ധതി.