പരാതിക്കാരെ അധിക്ഷേപിച്ച സംഭവം: നെയ്യാർ ഡാം എഎസ്‌ഐ ഗോപകുമാറിനെ സസ്‌പെൻഡ് ചെയ്തു

പരാതി പറയാനെത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ നെയ്യാർ ഡാം എ എസ് ഐയായിരുന്ന ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. റേഞ്ച് ഡിഐജി പ്രാഥമിക
 

പരാതി പറയാനെത്തിയ അച്ഛനെയും മകളെയും അധിക്ഷേപിച്ച് സംസാരിച്ച സംഭവത്തിൽ നെയ്യാർ ഡാം എ എസ് ഐയായിരുന്ന ഗോപകുമാറിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. റേഞ്ച് ഡിഐജി പ്രാഥമിക അന്വേഷണം നടത്തി ഡിജിപിക്ക് റിപ്പോർട്ട് നൽകിയതിന് പിന്നാലെയാണ് നടപടി

ഗോപകുമാറഇന്റെ ഭാഗത്ത് നിന്ന് പോലീസിന്റെ യശസ്സിന് കളങ്കം വരുത്തുന്ന വീഴ്ച സംഭവിച്ചതായി ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നത്. ഉദ്യോഗസ്ഥനെ നല്ല നടപ്പ് പരിശീലനത്തിന് അയക്കണമെന്നും ഡിഐജി ശുപാർശ ചെയ്തിരുന്നു.

മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഗോപകുമാർ സുദേവനെയും മകളെയും അധിക്ഷേപിച്ചത്. മേലുദ്യോഗസ്ഥർക്കെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ പരാതിക്കാരനായ സുദേവൻ കൂടുതൽ നടപടികൾ ആവശ്യപ്പെട്ട് ഡിവൈഎസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.