കർഷകരുടെ ദേശീയപാതാ ഉപരോധം: ചെങ്കോട്ടയിൽ സുരക്ഷയ്ക്കായി അമ്പതിനായിരത്തോളം ഉദ്യോഗസ്ഥർ

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പാതാ ഉപരോധത്തെ പ്രതിരോധിക്കാനായി ചെങ്കോട്ടയിൽ സുരക്ഷ കർശനമാക്കി ഡൽഹി പോലീസ്. റിപബ്ലിക് ദിനത്തിൽ നടന്ന അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചെങ്കോട്ടയിൽ സുരക്ഷ
 

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പാതാ ഉപരോധത്തെ പ്രതിരോധിക്കാനായി ചെങ്കോട്ടയിൽ സുരക്ഷ കർശനമാക്കി ഡൽഹി പോലീസ്. റിപബ്ലിക് ദിനത്തിൽ നടന്ന അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കിയത്.

ഡൽഹി എൻസിആർ പരിധിയിൽ അമ്പതിനായിരത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 12 മെട്രോ സ്‌റ്റേഷനുകളിൽ ജാഗ്രതാ നിർദേശം നൽകിയതായും പോലീസ് അറിയിച്ചു. ഇന്നുച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം മൂന്ന് മണി വരെയാണ് കർഷക സംഘടനകൾ ദേശീയ സംസ്ഥാന പാതകൾ ഉപരോധിക്കുന്നത്.

ഡൽഹി, യുപി, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലാണ് ഉപരോധ സമരം. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകർ ഡൽഹയിലേക്ക് കടക്കാതിരിക്കാനുള്ള സുരക്ഷാ ക്രമീകരണങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്.