കൊവിഡ് വ്യാപനം: സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഇന്ന് മുതൽ

കൊവിഡ് വ്യാപനം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ്
 

കൊവിഡ് വ്യാപനം പിടിച്ചു നിർത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യൂ. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം പൊതുഗതാഗതത്തിനും ചരക്കുനീക്കത്തിനും തടസ്സമുണ്ടാകില്ല

ടാക്‌സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. സിനിമാ തീയറ്ററുകളുടെയും മാളുകളുടെയും മൾട്ടിപ്ലക്‌സുകളുടെയും സമയം രാത്രി ഏഴര മണി വരെയാക്കി കുറച്ചു. നാളെയും മറ്റന്നാളും 3 ലക്ഷം പേർക്ക് കൊവിഡ് പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വോട്ടെണ്ണൽ ദിവസം ആഘോഷങ്ങളും ആൾക്കൂട്ടവും പാടില്ല. വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈനായി മാത്രമേ നടത്താൻ പാടുള്ളു. വർക്ക് ഫ്രം ഹോം നടപ്പാക്കണമെന്ന നിർദേശവും വിവിധ വകുപ്പുകളിൽ നിന്നുണ്ടാകും. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ, പമ്പ്, പത്രം, പാൽ, മാധ്യമ പ്രവർത്തകർ, രാത്രി ഷിഫ്റ്റിലെ ജീവനക്കാർ എന്നിവർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്.