നിയമപോരാട്ടങ്ങൾ അവസാനിച്ചു; നിർഭയ കേസ് പ്രതികളെ മാർച്ച് 20ന് തൂക്കിലേറ്റും

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് 20ന് നടക്കും. മാർച്ച് 20ന് രാവിലെ ആറ് മണിക്കാണ് തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പവൻ ഗുപ്ത, വിനയ് ശർമ,
 

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ മാർച്ച് 20ന് നടക്കും. മാർച്ച് 20ന് രാവിലെ ആറ് മണിക്കാണ് തൂക്കിലേറ്റാനാണ് കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. പവൻ ഗുപ്ത, വിനയ് ശർമ, അക്ഷയ് ഠാക്കൂർ, മുകേഷ് സിംഗ് എന്നിവരെയാണ് തൂക്കിലേറ്റത്.

്പ്രതികളിൽ നാലാമനായ പവൻ ഗുപ്ത നൽകിയ ദയാഹർജിയും രാഷ്ട്രപതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതോടെയാണ് പ്രോസിക്യൂഷൻ പുതിയ മരണവാറണ്ട് തേടി ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചത്.

പ്രതികൾക്ക് ഇനി നിയമമാർഗങ്ങളൊന്നും മുന്നിൽ ഇല്ലാത്തതിനാൽ വധശിക്ഷ മാർച്ച് 20ന് തന്നെ നടക്കുമെന്നാണ് കരുതുന്നത്. നേരത്തെ മൂന്ന് തവണ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെച്ചിരുന്നു.