അധികാരത്തിലെത്തിയാൽ നിതീഷ് കുമാറിനെ ജയിലിലാക്കുമെന്ന് ചിരാഗ് പാസ്വാൻ

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ എൽ ജെ പി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലിൽ അടക്കുമെന്ന് ചിരാഗ് പാസ്വാൻ. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ്
 

ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ എൽ ജെ പി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ജയിലിൽ അടക്കുമെന്ന് ചിരാഗ് പാസ്വാൻ. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് ചിരാഗ് ഇക്കാര്യം പറഞ്ഞത്.

ഞങ്ങൾ അധികാരത്തിലെത്തിയാൽ നിതീഷും ഉദ്യോഗസ്ഥരും ജയിലിലാകും. ബീഹാറിലെ മദ്യനിരോധനം പരാജയപ്പെട്ടു. അനധികൃത മദ്യം വ്യാപകമായി വിൽക്കപ്പെടുന്നുണ്ടെന്നും ചിരാഗ് പറഞ്ഞു.

നിതീഷ് രഹിത സർക്കാരിനായി വോട്ട് ചെയ്യണം. ബീഹാർ ഫസ്റ്റ് ബീഹാറി ഫസ്റ്റ് നടപ്പാക്കാൻ എൽ ജെ പി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. മറ്റെല്ലായിടത്തും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും ചിരാഗ് ആവശ്യപ്പെട്ടു.