കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി മരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 17 ആയി
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. രോഗം സ്ഥിരീകരിച്ച് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശിയാണ് മരിച്ചത്. നോര്‍ത്ത് ചാലക്കുടി കോമ്പാറക്കാരന്‍ ചാക്കോയുടെ മകന് ഡിന്നി ചാക്കോ(42)യാണ് മരിച്ചത്.
ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം പതിനേഴായി. മെയ് 12ന് മാലിയില്‍ നിന്നാണ് ഡെന്നി ചാക്കോ എത്തിയത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചാക്കോയെ രണ്ടാഴ്ച മുമ്പ് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്രമേഹ സംബന്ധമായ രോഗങ്ങളും ഇയാള്‍ക്കുണ്ടായിരുന്നു. ചാക്കോയ്ക്കൊപ്പം ഇയാളുടെ ഭാര്യക്കും മകനും അമ്മക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അമ്മ രോഗമുക്തി നേടി. ഭാര്യയും മകനും ഇപ്പോഴും ചികിത്സയിലാണ്.