ഉള്ളിവില നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ; നാസിക്കിൽ നിന്ന് സപ്ലൈക്കോ വഴി ഉള്ളിയെത്തിക്കും

ഉള്ളിവില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. സപ്ലൈക്കോ വിഴി കിലോക്ക് 35 രൂപ നിരക്കിൽ ഉള്ളി വിൽക്കും. ഇതിനായി നാസിക്കിൽ നിന്ന് 50 ടൺ ഉള്ളി
 

ഉള്ളിവില ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ ഇടപെടൽ. സപ്ലൈക്കോ വിഴി കിലോക്ക് 35 രൂപ നിരക്കിൽ ഉള്ളി വിൽക്കും. ഇതിനായി നാസിക്കിൽ നിന്ന് 50 ടൺ ഉള്ളി എത്തിക്കും. നാഫെഡ് വഴിയാണ് ഉള്ളിയെത്തിക്കുക

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഉള്ളിവില 80 രൂപ വരെയെത്തിയ സ്ഥിതിയാണ്. കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ഉള്ളി കയറ്റുമതി നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. ഇതിന് ശേഷവും വില വർധനവിൽ മാറ്റമില്ലാതായതോടെയാണ് സംസ്ഥാനത്തിന്റെ ഇടപെടൽ.