പാണക്കാട്ടേക്ക് ഇനിയും പോകും; വിജയരാഘവന് പോകാൻ കഴിയാത്തതിന്റെ പരിഭവമെന്ന് ഉമ്മൻ ചാണ്ടി

യുഡിഎഫിനെതിരെ സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെയാണ് സിപിഎം വിമർശനം ഉന്നയിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ വിജയരാഘവന്റെ പ്രസ്താവനകളെല്ലാം ഇതിന്റെ ഭാഗമായാണ്. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ
 

യുഡിഎഫിനെതിരെ സങ്കുചിത രാഷ്ട്രീയ താത്പര്യത്തോടെയാണ് സിപിഎം വിമർശനം ഉന്നയിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എ വിജയരാഘവന്റെ പ്രസ്താവനകളെല്ലാം ഇതിന്റെ ഭാഗമായാണ്. യുഡിഎഫ് നേതാക്കളുടെ പാണക്കാട് സന്ദർശനത്തെ പോലും വർഗീയമായാണ് വിജയരാഘവൻ കാണുന്നത്

പാണക്കാട്ടേക്ക് ഇനിയും പോകും. പോകാൻ കഴിയാത്തതിന്റെ പരിഭവമാണ് വിജയരാഘവൻ പറഞ്ഞു തീർക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി യുഡിഎഫ് നേരിടും

അവസരത്തിനൊത്ത് രാഷ്ട്രീയ നിലപാട് മാറ്റുന്ന പാർട്ടിയാണ് സിപിഎം. കെ എം മാണിയുടെ പാർട്ടിയുമായി വരെ കൂട്ടുകൂടാൻ സിപിഎമ്മിന് മടിയുണ്ടായിട്ടില്ല. കെ എം മാണി അഴിമതിക്കാരനല്ലെന്ന നിലപാടിൽ കോൺഗ്രസ് അന്നും ഇന്നും ഉറച്ചു നിൽക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.