ഓർത്തഡോക്‌സ് സഭാ തലവൻ ബസേലിയോസ്‌ മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ കാലം ചെയ്തു

മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ(74) കാലം ചെയ്തു. ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലായിരുന്നു അന്ത്യം.
 

മലങ്കര ഓർത്തഡോക്‌സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ(74) കാലം ചെയ്തു. ഇന്ന് പുലർച്ചെ പരുമല സെന്റ് ഗ്രിഗോറിയസ് ആശുപത്രിയിലായിരുന്നു അന്ത്യം. കാൻസർ രോഗബാധിതനായി ഒന്നര വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഭൗതിക ശരീരം വൈകുന്നേരം ഏഴ് മണി വരെ പരുമല പള്ളിയിൽ പൊതുദർശനത്തിന് വെക്കും. എട്ട് മണിയോടെ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലേക്ക് കൊണ്ടുപോകും. കബറടക്ക ശുശ്രൂഷ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചൊവ്വാഴ്ച നടത്തും. രാവിലെ മുതൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെച്ചതിന് ശേഷം വൈകുന്നേരം മൂന്ന് മണിക്കാണ് കബറടക്ക ശുശ്രൂഷ

പൗരസ്ത്യ ദേശത്തെ 91ാം കാതോലിക്കയും 21ാം മലങ്കര മെത്രാപ്പോലിത്തയുമാണ് മോർ പൗലോസ് ദ്വീതിയൻ. 2010 നവംബർ 1നാണ് അദ്ദേഹം കാതോലിക്ക ബാവയായി വാഴിക്കപ്പെട്ടത്.