ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിയന്ത്രണവുമായി കേന്ദ്രം; ഉത്തരവ് പുറത്തിറക്കി

ഒടിടി പ്ലാറ്റ്ഫോമുകൾക്ക് കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. ആമസോൺ, നെറ്റ്ഫ്ളിക്സ് എന്നിവയെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രത്തിന്
 

ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്രസർക്കാർ നിയന്ത്രണം കൊണ്ടുവരുന്നു. ആമസോൺ, നെറ്റ്ഫ്‌ളിക്‌സ് എന്നിവയെയും ഓൺലൈൻ വാർത്താ പോർട്ടലുകളെയും കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി. ഇതോടെ ഇവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രത്തിന് സാധിക്കും

ഓൺലൈൻ പരിപാടികൾക്കും സിനിമകൾക്കും നിയന്ത്രണം വരും. ഇതുമായി ബന്ധപെട്ട ഉത്തരവ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കി. സുപ്രീം കോടതിയിൽ ഇതുസംബന്ധിച്ച ഹർജി മുമ്പ് എത്തിയിരുന്നു. ഇവയെ നിയന്ത്രിക്കാൻ കേന്ദ്രം എന്ത് സംവിധാനമാണ് കൊണ്ടുവരുന്നതെന്ന് കോടതി ചോദിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്രം ഉത്തരവ് ഇറക്കിയത്.