ജനങ്ങളെ മരിക്കാൻ വിടാനാകില്ല; ഓക്‌സിജൻ തടയുന്നവരെ തൂക്കിക്കൊല്ലുമെന്ന് ഡൽഹി ഹൈക്കോടതി

കൊവിഡ് ബാധിതർക്ക് ഓക്സിജൻ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാൻ മടക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് ലഭിക്കേണ്ട ഓക്സിജൻ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഓക്സിജൻ തടസ്സപ്പെടുത്തുന്നത് ഏതൊരു
 

കൊവിഡ് ബാധിതർക്ക് ഓക്‌സിജൻ നിരസിക്കുന്നവരെ തൂക്കിക്കൊല്ലാൻ മടക്കില്ലെന്ന് ഡൽഹി ഹൈക്കോടതി. ഡൽഹിക്ക് ലഭിക്കേണ്ട ഓക്‌സിജൻ എപ്പോഴാണ് ലഭിക്കുകയെന്ന് വ്യക്തമാക്കണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഓക്‌സിജൻ തടസ്സപ്പെടുത്തുന്നത് ഏതൊരു കേന്ദ്ര, സംസ്ഥാന, തദ്ദേശ ഭരണകൂട ജീവനക്കാരനായാലും അയാളെ തൂക്കിക്കൊല്ലാൻ മടിക്കില്ല. ആരെയും വെറുതെ വിടില്ല. ഡൽഹിക്ക് പ്രതിദിനം 480 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പ് തന്നിരുന്നതാണ്. എപ്പോഴാണ് അത് ലഭിക്കുകയെന്ന് വ്യക്തമാക്കണം. കൃത്യമായ തീയതി അറിയിക്കണം. ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാനാകില്ല

ഇത് കൊവിഡിന്റെ രണ്ടാംതരംഗമല്ല, സുനാമിയാണ്. രോഗബാധ ഇപ്പോഴും അതിന്റെ ഉച്ചസ്ഥായിയിൽ എത്തിയിട്ടില്ല. മേയ് പകുതിയോടെ അത് പരമാവധിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിലും രോഗബാധ കുത്തനെ ഉയർന്നേക്കാം. എങ്ങനെയാണ് ഈ സാഹചര്യത്തെ നേരിടാനൊരുങ്ങുന്നതെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു.