പാലക്കാട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുന്നു; ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്

പാലക്കാട് അട്ടപ്പാടിയിലെ മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഇന്നും ഏറ്റുമുട്ടൽ തുടരുന്നു. ഇന്ന് നടന്ന വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.
 

പാലക്കാട് അട്ടപ്പാടിയിലെ മേലെ മഞ്ചക്കണ്ടി വനത്തിനുള്ളിൽ മാവോയിസ്റ്റുകളും തണ്ടർ ബോൾട്ടും തമ്മിൽ ഇന്നും ഏറ്റുമുട്ടൽ തുടരുന്നു. ഇന്ന് നടന്ന വെടിവെപ്പിൽ ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതിൽ സ്ഥിരീകരണം വന്നിട്ടില്ല

ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. ഇന്നലെ നടന്ന ഏറ്റുമുട്ടലിന് ശേഷം ചിതറിപ്പോയ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിലിനിടെയാണ് ഇന്നും വെടിവെപ്പുണ്ടായത്. ഇന്നല നടന്ന ഏറ്റുമുട്ടലിൽ മൂന്ന് പേർ മരിച്ച സംഭവം വലിയ വിവാദമായ സാഹചര്യത്തിൽ തന്നെയാണ് ഇന്നും ഏറ്റുമുട്ടൽ തുടരുന്നത്.

കർണാടക സ്വദേശി സുരേഷ്, തമിഴ്‌നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്. മണിവാസകം എന്നൊരാൾക്ക് ഏറ്റുമുട്ടലിൽ വെടിയേറ്റിരുന്നുവെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇന്നലെ രക്ഷപ്പെട്ടവർക്ക് വേണ്ടിയാണ് ഇന്നും വനത്തിനുള്ളിൽ തണ്ടർ ബോൾട്ട് തെരച്ചിൽ നടത്തിയത്.