വൈറ്റില പാലം തുറന്നു കൊടുത്തതിന് പിന്നിൽ മാഫിയ; ഗൂഢാലോചന നടന്നുവെന്നും മന്ത്രി ജി സുധാകരൻ

വൈറ്റില പാലം അനധികൃതമായി തുറന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ജി സുധാകരൻ. സംഭവത്തിന് പിന്നിൽ മാഫിയയുണ്ട്. ഗൂഢാലോചന നടന്നതായും മന്ത്രി ആരോപിച്ചു
 
വൈറ്റില പാലം അനധികൃതമായി തുറന്ന സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ഗതാഗത വകുപ്പ് മന്ത്രി ജി സുധാകരൻ. സംഭവത്തിന് പിന്നിൽ മാഫിയയുണ്ട്. ഗൂഢാലോചന നടന്നതായും മന്ത്രി ആരോപിച്ചു

ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കണം. പാലാരിവട്ടം പാലം അഴിമതിക്ക് പിന്നിലുള്ള അതേ ഗ്യാംഗാണ് ഈ സംഭവത്തിന് പിന്നിലും. എറണാകുളത്ത് ഒരു പ്രൊഫഷണൽ ക്രിമിനൽ മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു

കണ്ടോണ്ട് നിൽക്കുന്നവരല്ല, പാലം പണിത എൻജിനീയർമാരാണ് പാലം എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കുന്നത്. അതല്ലാതെ തീരുമാനമെടുക്കുന്നത് ക്രിമിനൽ കുറ്റമാണ്. പ്രധാനമന്ത്രിയുടെ തീയതിക്കായി കാത്തിരിക്കുന്നതിനാലാണ് ആലപ്പുഴ ബൈപാസ് ഉദ്ഘാടനം വൈകുന്നതെന്നും മന്ത്രി പറഞ്ഞു.