പാലത്തായി കേസിൽ പത്മരാജന്റെ ജാമ്യം റദ്ദാക്കില്ല; പെൺകുട്ടിയുടെ മാതാവിന്റെ ഹർജി ഹൈക്കോടതി തള്ളി

പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയുടെ മാതാവാണ് കീഴ്ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പോക്സോ കോടതി വിധി
 

പാലത്തായി പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവുമായ പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. പെൺകുട്ടിയുടെ മാതാവാണ് കീഴ്‌ക്കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

പോക്‌സോ കോടതി വിധി ശരിവെച്ചാണ് ഹൈക്കോടതിയുടെ തീരുമാനം. പോക്‌സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതുമാർഗ നിർദേശങ്ങളും ഹൈക്കോടതി പുറപ്പെടുവിച്ചു.

പീഡനത്തിന് ഇരയായ കുട്ടിക്ക് കള്ളം പറയുന്ന ശീലമുണ്ട്. ഭാവനയിൽ നിന്ന് കാര്യങ്ങൾ അവതരിപ്പിച്ച് പറയുന്ന ശീലവുമുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.