പന്തീരാങ്കാവ് യുഎപിഎ കേസ്: താഹയുടെ ജാമ്യം റദ്ദാക്കി, ഉടൻ കീഴടങ്ങാൻ നിർദേശം

പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടൻ കീഴടങ്ങാൻ കോടതി ഉത്തരവിട്ടു. അലൻ ഷുഹൈബിന്റെ ജാമ്യം തത്കാലം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
 

പന്തീരാങ്കാവ് യുഎപിഎ കേസിൽ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. താഹയോട് ഉടൻ കീഴടങ്ങാൻ കോടതി ഉത്തരവിട്ടു. അലൻ ഷുഹൈബിന്റെ ജാമ്യം തത്കാലം റദ്ദാക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. എൻഐഎ സമർപ്പിച്ച അപ്പീലിലാണ് നടപടി

തെളിവുകൾ പരിശോധിക്കാതെയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചതെന്ന് എൻഐഎ വാദിച്ചു. തുടർ പഠനവും ചികിത്സയും കണക്കിലെടുത്താണ് അലന്റെ ജാമ്യം റദ്ദാക്കാതിരുന്നത്. 2019 നവംബർ 1നാണ് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തത്.