കേരളത്തിന് ആശ്വാസം: നിസാമുദ്ദിനീൽ നിന്നെത്തിയവരടക്കം പത്തനംതിട്ടയിലെ 75 പരിശോധനാ ഫലങ്ങൾ നെഗറ്റീവ്

പത്തനംതിട്ടയിൽ 75 കൊറോണ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഏഴ് പേരുടെ അടക്കം പരിശോധനഫലങ്ങളാണ് നെഗറ്റീവ്. ഇനി 105 പേരുടെ പരിശോധനാ
 

പത്തനംതിട്ടയിൽ 75 കൊറോണ പരിശോധനാ ഫലങ്ങൾ നെഗറ്റീവ്. നിസാമുദ്ദീൻ തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത ഏഴ് പേരുടെ അടക്കം പരിശോധനഫലങ്ങളാണ് നെഗറ്റീവ്. ഇനി 105 പേരുടെ പരിശോധനാ ഫലങ്ങൾ കൂടിയാണ് ലഭിക്കാനുള്ളത്.

ജില്ലയിൽ നിന്ന് 25 പേരാണ് തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുക്കാനായി പോയത്. ഇതിൽ രണ്ട് പേരൊഴികെ ബാക്കിയെല്ലാവരും തിരികെയെത്തി. പെരുന്നാട് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാളുടെ പിതാവ് മരിച്ചത് വാർധക്യ സഹജമായ അസുഖത്തെ തുടർന്നാണെന്നാണ് പ്രാഥമിക നിഗമനം. 13 ദിവസങ്ങൾക്ക് മുമ്പാണ് മരിച്ചയാളുടെ മകൻ വിദേശത്ത് നിന്നെത്തിയത്. ജില്ലയിൽ 22 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്

സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് സാമ്പിൾ പരിശോധനക്കുള്ള റാപിഡ് ടെസ്റ്റ് ആരംഭിക്കും. ആരോഗ്യവകുപ്പിൽ നിന്നുള്ള നിർദേശം ലഭിച്ചാൽ ടെസ്റ്റ് ആരംഭിക്കും. സ്വന്തമായി റാപിഡ് ടെസ്റ്റ് വികസിപ്പിക്കാനുള്ള പരീക്ഷണങ്ങൾക്ക് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്‌