പെരിയ ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണത്തിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ കേരളാ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും സർക്കാർ പ്രത്യേക
 

പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവിനെതിരെ കേരളാ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടും സർക്കാർ പ്രത്യേക അപേക്ഷ നൽകിയിട്ടുണ്ട്.

അതേസമയം സർക്കാരിന്റെ അപ്പീലിൽ ഇടക്കാല ഉത്തരവ് ഇറക്കുന്നതിന് മുമ്പായി തങ്ങളുടെ വാദം കേൾക്കണമെന്നാവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ സുപ്രീം കോടതിയിൽ തടസ്സ ഹർജി നൽകിയേക്കും.

കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് കേരളം സമർപ്പിച്ച അപ്പീലിൽ പറയുന്നത്. ഇന്നലെ രാവിലെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി സ്റ്റാൻഡിംഗ് കോൺസൽ ജി പ്രകാശ് സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്. കേസ് അടുത്താഴ്ച കോടതിയുടെ പരിഗണനയിലെത്തും.