ദ്രോഹിച്ച് മതിയാകാത്ത കമ്പനികളും ഒത്താശ ചെയ്യുന്ന ഭരണകൂടവും: ഇന്ധനവില ഇന്നും വർധിപ്പിച്ചു

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കൊവിഡ് കാലത്ത് ദുരിതം പേറി നിൽക്കുന്ന ജനങ്ങളെ വീണ്ടും വീണ്ടും ദ്രോഹിക്കുകയെന്ന നയം പെട്രോൾ കമ്പനികളും ഒത്താശ ചെയ്യുന്ന ഭരണകൂടവും തുടരുകയാണ്.
 

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കൊവിഡ് കാലത്ത് ദുരിതം പേറി നിൽക്കുന്ന ജനങ്ങളെ വീണ്ടും വീണ്ടും ദ്രോഹിക്കുകയെന്ന നയം പെട്രോൾ കമ്പനികളും ഒത്താശ ചെയ്യുന്ന ഭരണകൂടവും തുടരുകയാണ്. പെട്രോളിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്

ഒരു മാസത്തിനിടെ പതിനേഴാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്. പെട്രോളിന് നാല് രൂപയും ഡീസലിന് 5 രൂപയും ഒരു മാസത്തിനിടെ വർധിച്ചു. കൊച്ചിയിൽ പെട്രോൾ വില 94.71 രൂപയായി

ഡീസലിന് 90.09 രൂപയാണ്. തിരുവനന്തപുരത്ത് പെട്രോളിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമായി.