കൊവിഡ് കാലത്തും സാധാരണക്കാരന് ഇരുട്ടടി; തുടർച്ചയായ ഏഴാം ദിവസവും പെട്രോൾ, ഡീസൽ വില വർധനവ്

രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഏഴ് ദിവസത്തിനുള്ളിൽ പെട്രോളിന് ഉയർന്നത് 3.91 രൂപയാണ്.
 

രാജ്യത്ത് തുടർച്ചയായ ഏഴാം ദിവസവും ഇന്ധനവില വർധിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഏഴ് ദിവസത്തിനുള്ളിൽ പെട്രോളിന് ഉയർന്നത് 3.91 രൂപയാണ്. ഡീസലിന് 3.81 രൂപയും ഉയർന്നു

അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലയിൽ ഒരു മാറ്റവും ഇല്ലാത്ത സാഹചര്യത്തിൽ തന്നെയാണ് ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ദിനംപ്രതി ഉയരുന്നത്. പെട്രോൾ കമ്പനികളുടെ കഴുത്തറുപ്പൻ നടപടിക്ക് മോദി സർക്കാർ നിർലോഭമായി പിന്തുണ നൽകുകയാണ്.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും ഇടിഞ്ഞ താഴ്ചയായ ബാരലിന് 20 ഡോളറിലേക്ക് വരെ എത്തിയിരുന്നു. എന്നാൽ സാധാരണക്കാരന് ഇതിന്റെ ഒരു നേട്ടവും നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല. പകരം എക്‌സൈസ് തീരുവ വർധിപ്പിച്ച് വയറ്റത്തടിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചത്.

ഇതിന് പിന്നാലെ ക്രൂഡ് ഓയിൽവില അൽപ്പം ഉയർന്നതോടെ പെട്രോൾ കമ്പനികൾക്ക് ദിനംപ്രതി വില ഉയർത്താനുള്ള അനുമതിയും നൽകി.