ഈ രാജ്യത്ത് ഇപ്പോ ഇങ്ങനെയൊക്കെയാണ്; ഇന്ധനവില തുടർച്ചയായ പതിനാലാം ദിവസവും വർധിച്ചു

കൊവിഡും ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ദുരിതമനുഭവിക്കുകയാണ് ഇന്ത്യൻ ജനത. പക്ഷേ അതിനിടയിലും പെട്രോൾ കമ്പനികൾ പൊതുജനത്തെ ഊറ്റുന്ന നിലപാട് തുടരുകയാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരാകട്ടെ
 

കൊവിഡും ലോക്ക് ഡൗണും സാമ്പത്തിക പ്രതിസന്ധിയുമൊക്കെയായി ദുരിതമനുഭവിക്കുകയാണ് ഇന്ത്യൻ ജനത. പക്ഷേ അതിനിടയിലും പെട്രോൾ കമ്പനികൾ പൊതുജനത്തെ ഊറ്റുന്ന നിലപാട് തുടരുകയാണ്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി സർക്കാരാകട്ടെ എല്ലാവിധ പിന്തുണയും ഇവർക്ക് നൽകുകയും ചെയ്യുന്നു. തുടർച്ചയായ പതിനാലാം ദിവസവും ഇന്ധനവില കുതിച്ചുയർന്നു

ഡീസലിന് ഇന്ന് 58 പൈസയും പെട്രോളിന് 56 പൈസയുമാണ് ഇന്ന് വർധിച്ചത്. ഇതോടെ 14 ദിവസം കൊണ്ട് പെട്രോൾ ലിറ്ററിന് 7 രൂപ 65 പൈസയും ഡീസൽ ലിറ്ററിന് 7.86 പൈസയും വർധിച്ചു.

ജൂൺ 7 മുതലാണ് രാജ്യത്ത് പെട്രോൾ ഡീസൽ വില ഉയരാൻ ആരംഭിച്ചത്. രാജ്യത്ത് ഇന്ധനവില ഇപ്പോൾ ഏറ്റവും ഉയർന്ന നിരക്കിലേക്ക് എത്തി. 19 മാസം മുമ്പ് ഇതേ നിലവാരത്തിൽ ഇന്ധനവില എത്തിയപ്പോൾ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ 90 ഡോളറായിരുന്നു ബാരലിന് വില. എന്നാൽ ഇപ്പോൾ 45 ഡോളറിൽ താഴെയാണ്. ഈ സാഹചര്യത്തിലാണ് പെട്രോൾ കമ്പനി കേന്ദ്രസർക്കാരിന്റെ അനുഗ്രഹാശിസുകളോടെ പൊതുജനത്തെ കൊള്ളയടിക്കുന്നത്.