‘മോദി ഫൈഡ് ‘ ഇന്ത്യയിൽ ഒരു മാറ്റവുമില്ല; തുടർച്ചയായ പന്ത്രണ്ടാം ദിവസവും എണ്ണവില ഉയർന്നു

തുടർച്ചയായ പന്ത്രണ്ടാം ദിവസം പെട്രോൾ, ഡീസൽ വില ഉയർത്തി എണ്ണക്കമ്പനികൾ. ഇന്ന് പെട്രോളിന് 53 പൈസയും ഡീസലിന് 61 പൈസയുമാണ് വർധിപ്പിച്ചത്. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന്
 

തുടർച്ചയായ പന്ത്രണ്ടാം ദിവസം പെട്രോൾ, ഡീസൽ വില ഉയർത്തി എണ്ണക്കമ്പനികൾ. ഇന്ന് പെട്രോളിന് 53 പൈസയും ഡീസലിന് 61 പൈസയുമാണ് വർധിപ്പിച്ചത്. പന്ത്രണ്ട് ദിവസം കൊണ്ട് പെട്രോളിന് 6.56 രൂപയും ഡീസലിന് 6.63 രൂപയുമാണ് വർധിച്ചത്.

കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 77.97 രൂപയായി. ഡീസൽ ലിറ്ററിന് 72.37 രൂപയുമായി. ജൂൺ 7 മുതൽ ഇന്ന് വരെ തുടർച്ചയായ പന്ത്രണ്ട് ദിവസവും പെട്രോൾ, ഡീസൽ വില ഉയർത്തുകയാണ്. രാജ്യത്തെ ഇന്ധനവില ഇപ്പോൾ 19 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്.

19 മാസം മുമ്പ് ക്രൂഡ് ഓയിൽ ബാരലിന് 90 ഡോളറായിരുന്നു എങ്കിൽ നിലവിൽ 45 ഡോളറാണ്. എന്നിട്ടും എണ്ണക്കമ്പനികളുടെ കൊള്ളയടിക്ക് മോദി സർക്കാർ സർവ പിന്തുണയും നൽകുകയാണ്.