പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം തുടരുന്നു; മരണസംഖ്യ 51 ആയി

ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 51 ആയി. കനത്ത മഴയിലും മണ്ണിടിച്ചിലിലും രക്ഷാപ്രവർത്തനം മേഖലയിൽ തുടരുകയാണ്
 
ഇടുക്കി രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലുണ്ടായ ദുരന്തഭൂമിയിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരണസംഖ്യ 51 ആയി. കനത്ത മഴയിലും മണ്ണിടിച്ചിലിലും രക്ഷാപ്രവർത്തനം മേഖലയിൽ തുടരുകയാണ്

അപകടം നടന്നതിന് ഏറെ ദൂര നദിയിൽ നിന്നാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനി 19 പേരെ കൂടി കണ്ടെത്തേണ്ടതായുണ്ട്. ഇതിൽ ഭൂരിഭാഗവും കുട്ടികളാണ്. കനത്ത മഴയും വെള്ളക്കെട്ടും ഉരുൾപൊട്ടലിൽ ഒലിച്ചിറങ്ങിയ വലിയ പാറക്കൂട്ടങ്ങളുമാണ് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നത്.

ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് നദി കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. ഇടുക്കി, കോട്ടയം ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരേണ്ടതടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. കണ്ടെത്താനുള്ള 19 പേരിൽ 15 പേരും കുട്ടികളാണെന്നാണ് വിവരം.