ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുമെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകും. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക്
 

ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകും. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം എത്തിച്ചു നൽകും

ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണമെത്തിക്കാൻ കഴിയും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ആരംഭിക്കും.

ലോക്ക് ഡൗൺ സമയത്ത് അത്യാവശ്യ സമയത്ത് പോലീസിൽ നിന്ന് പാസ് വാങ്ങി പുറത്തിറങ്ങാം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ വണ്ടി പിടിച്ചെടുക്കുക മാത്രമല്ല, കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി